തലശ്ശേരി: ജില്ല സാക്ഷരത മിഷൻെറയും ഡയറ്റിൻെറയും ആഭിമുഖ്യത്തില്‍ ഏഴാം ക്ലാസ് തുല്യത അധ്യാപകര്‍ക്കായുള്ള ദ്വിദ ിന പരിശീലനം പാലയാട് ഡയറ്റില്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 'കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ചരിത്രം' എന്ന വിഷയത്തില്‍ പയ്യന്നൂര്‍ കുഞ്ഞിരാമനും 'മുതിര്‍ന്നവരുടെ മനഃശാസ്ത്രം' എന്ന വിഷയത്തില്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം കെ. പ്രഭാകരനും സാക്ഷരതാമിഷന്‍ നൂതനപ്രവര്‍ത്തനങ്ങളെക്കുറിച്ച് മനോജ് സെബാസ്റ്റ്യനും ഹിന്ദി അധ്യാപനത്തെക്കുറിച്ച് ജി. കുമാരന്‍ നായരും ക്ലാസുകള്‍ നയിച്ചു. മലയാളം ഇംഗ്ലീഷ് അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഡയറ്റിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് അംഗം അജിത്ത്് മാട്ടൂല്‍, എസ്.കെ. ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 130 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.