കൂത്തുപറമ്പ്: ഹരിത തെരഞ്ഞെടുപ്പിലും ശുചിത്വ പ്രവര്‍ത്തനങ്ങളിലും മികവുകാട്ടിയ റിസോഴ്‌സ് പേഴ്സൻമാരെയും ഉദ്യ ോഗസ്ഥരെയും ജില്ല ഹരിത- ശുചിത്വ മിഷനുകളുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ജില്ലയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ക്കായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഏകദിന പരിശീലന പരിപാടിയുടെ ഭാഗമായാണ് ശുചിത്വ പ്രവര്‍ത്തകരെ ആദരിച്ചത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ ടി.വി. സുഭാഷ് മുഖ്യാതിഥിയായി. ശുചിത്വമേഖലയില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചെവച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ കലക്ടര്‍ വിതരണം ചെയ്തു. സന്നദ്ധപ്രവര്‍ത്തകരായ ഇ. മോഹനന്‍, വി. സുരേഷ് കുമാര്‍, വി. രാജീവന്‍, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ എസ്. ദിലീപ്, സന്തോഷ്‌കുമാര്‍, വി.ഇ.ഒമാരായ ടി.പി. പ്രജിത്ത്, സന്തോഷ് മമ്മാലി എന്നിവരെയാണ് ആദരിച്ചത്. സ്വച്ഛ് സുന്ദര്‍ ശൗചാലയ് കാമ്പയിനിൻെറ ഭാഗമായി മികച്ചപ്രവര്‍ത്തനം നടത്തിയ ഗാര്‍ഹിക ഗുണഭോക്താക്കളെ പ്രതിനിധാനംെചയ്ത് വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ക്കുവേണ്ടി വി.ഇ.ഒമാരായ ബി. ശ്രീജ, ശബരിഗിരീഷ് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ബീന അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, ഹരിതമിഷന്‍ കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, ക്ലീന്‍ കേരള കമ്പനി അസി. മാനേജര്‍ സുധീഷ്, ശുചിത്വമിഷന്‍ അസി. കോഓഡിനേറ്റര്‍ കെ.ആര്‍. അജയകുമാര്‍, ടെക്നിക്കല്‍ കണ്‍സല്‍ട്ടൻറ് സാജിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.