മയ്യിൽ: കണ്ണാടിപ്പറമ്പിൽ വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണാടിപ്പറമ്പ് സ്കൂളിലെ സി.സി.ടി.വി കാമറ പൊലീസ് പരിശോധിച്ചു. പുലർച്ച ഒരാൾ നടന്നു പോകുന്നത് കാണുന്നുണ്ടെങ്കിലും വ്യക്തതയില്ല. കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിനുസമീപത്ത് താമസിക്കുന്ന ലക്ഷ്മി വിലാസത്തിൽ രാമാനന്ദ വാര്യരുടെ വീട്ടിലാണ് കഴിഞ്ഞദിവസം പുലർച്ച കവർച്ച നടന്നത്. വീടിൻെറ പിറകുവശത്തെ ഗ്രില്ലിൻെറ പൂട്ടും അടുക്കള വാതിലും തകർത്താണ് കവർച്ച നടത്തിയത്. വീട്ടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടുപവൻ സ്വർണവും 10,000 രൂപയുമാണ് മോഷണം പോയത്. രാമാനന്ദ വാര്യർ ചെന്നൈയിൽ ഒരു ക്ഷേത്രത്തിലാണ്. ഭാര്യ രാധാമണിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അലമാരയും മറ്റും തകർക്കാൻ കവർച്ചസംഘം ഉപയോഗിച്ചിരുന്നതെന്നുകരുതുന്ന വലിയ കമ്പിപ്പാര അടുക്കളയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മയ്യിൽ പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവരെത്തിയാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.