ചെറുവത്തൂർ: 2017ൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ അംഗം കെ.പി. രാഹുലിന് വീട് നിര്‍മിച്ചുനല്‍കാൻ 15 ലക്ഷം രൂ പ സർക്കാർ അനുവദിച്ചു. പിലിക്കോട് സ്വദേശിയായ രാഹുലിൻെറ വീടിൻെറ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ട എം. രാജഗോപാലൻ എം.എൽ.എ ഇക്കാര്യം മന്ത്രിസഭയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് വീട് അനുവദിച്ചത്. എന്നാൽ, വർഷം രണ്ടായിട്ടും ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായില്ല. തുടർന്ന് നാട്ടിൽ ചർച്ചയായി വരവെയാണ് വീട് അനുവദിച്ചത്. കായികവകുപ്പ് കായികവികസന നിധിയില്‍നിന്നാണ് വീടിനായി 15 ലക്ഷം രൂപ അനുവദിച്ചത്. ഇതിൻെറ തുടര്‍നടപടികള്‍ക്കായി കാസർകോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തി. ഇനി സർക്കാർ വാഗ്ദാനംചെയ്ത ജോലിയെന്ന സ്വപ്നവും കൂടി സാക്ഷാത്കരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.