ഖാദി കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കണം

പയ്യന്നൂര്‍: ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന ാവശ്യപ്പെട്ട് ഖാദി വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) മാര്‍ച്ചും ധർണയും നടത്തി. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴില്‍ വരുന്ന തൊഴിലാളികളുടെ നേതൃത്വത്തിലാണ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിസന്ധികളില്‍നിന്ന് ഖാദി കേന്ദ്രത്തെയും തൊഴിലാളികളെയും സംരക്ഷിക്കണം, തൊഴിലാളികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം എന്നീ ആവശ്യങ്ങൾ തൊഴിലാളികള്‍ ഉന്നയിച്ചു. പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ കണ്ണൂർ- കാസര്‍കോട് ജില്ലകളില്‍നിന്നായി നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ധര്‍ണ സി. കൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനംചെയ്്തു. ഖാദി വര്‍ക്കേഴ്‌സ് യൂനിയന്‍ കാസര്‍കോട് ജില്ല സെക്രട്ടറി കെ. ഓമന അധ്യക്ഷതവഹിച്ചു. കെ.യു. രാധാകൃഷ്ണൻ, കെ. സത്യഭാമ, കെ. നാരായണി, കെ. കുഞ്ഞമ്പു, കെ. സുശീല തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.