തമിഴ്​നാട്ടിൽ 14 പേരെ എൻ.ഐ.എ അറസ്​റ്റ്​ ചെയ്​തു

തമിഴ്നാട്ടിൽ 14 പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു ചെന്നൈ: ഭീകരവാദ ഗ്രൂപ്പുണ്ടാക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് തമിഴ്നാട്ടിൽ 14 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. 'അസ്നാറുല്ല' എന്ന പേരിൽ ഭീകരവാദ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചതിന് സൗദി അറേബ്യ കൈമാറിയവരെയാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. പ്രത്യേക വിമാനത്തിലാണ് ഇവരെ ചെന്നെയിലെത്തിച്ചത്. തുടർന്ന് പൂനമല്ലിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജഡ്ജ് സെന്തൂർ പാണ്ഡ്യൻ ജൂലൈ 25വരെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.