പെരിങ്ങത്തൂർ: കരിയാട് പുതുശ്ശേരി നൂറുൽ ഇസ്ലാം മദ്റസയിൽ ഡിജിറ്റൽ ക്ലാസ് മുറിയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡൻറ് എൻ .എ. കരീം നിർവഹിച്ചു. ഒന്നാംക്ലാസ് ഒന്നാംതരമാക്കുക എന്ന ലക്ഷ്യത്തിൻെറ ഭാഗമായാണ് പി.ടി.എയുടെ സഹകരണത്തോടെ ഡിജിറ്റൽ ക്ലാസ് മുറി സംവിധാനമൊരുക്കിയത്. ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ജാഫർ ദാരിമി വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. ഫസലുറഹ്മാൻ ദാരിമി, ഒ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ടി.പി. ഹാരിസ് (പ്രസി.), റഫീഖ് തൈക്കണ്ടി, പി. കുഞ്ഞമ്മദ് (വൈ.പ്രസി.), ശമ്മാസ് യമാനി (ജന.സെക്ര.), ഹുസൈൻ മുസ്ലിയാർ, ഫൈസൽ ദാരിമി (സെക്ര.), പി.കെ. ഹമീദ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.