തലശ്ശേരി: വിവരാവകാശ നിയമപ്രകാരം തെറ്റായവിവരം നൽകിയ പഞ്ചായത്ത് െസക്രട്ടറിക്ക് 5000 രൂപ പിഴ. അനധികൃതമായി കെട്ടിടം നിർമിക്കുന്നതിനെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാൽ ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ഹരജിയിൽ പരാതിക്കാരന് തെറ്റായവിവരം നൽകിയതിനാണ് ധർമടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന വി. പുഷ്പഹാസന് മുഖ്യവിവരാവകാശ കമീഷണർ വിൻസൻറ് എം. പോൾ 5000 രൂപ പിഴ വിധിച്ചത്. ധർമടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇൻഫർമേഷൻ ഓഫിസറുമായ വി. പുഷ്പഹാസൻ സർവിസിൽനിന്ന് വിരമിച്ചു. പാലയാട് അണ്ടല്ലൂരിലെ വള്ളുമ്മൽ വീട്ടിൽ എൻ. റിജു നൽകിയ പരാതിയിലാണ് കമീഷൻെറ നടപടി. പരാതിക്കാരൻെറ വീട്ടുപറമ്പിനടുത്ത് വി. ഷീജ നിർമിക്കുന്ന ക്വാർട്ടേഴ്സിനെതിരെയായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.