തലശ്ശേരി: മുസ്ലിം സർവിസ് സൊസൈറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഫ. എ.പി. സുബൈർ എഴുതിയ ഗതകാല തലശ്ശേരി പു സ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. എം.എസ്.എസ് കുട്ടിയമ്മു സൻെററിൽ ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. എൻജിനീയർ കെ. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ പുസ്തക പരിചയം നടത്തി. ഉസ്മാൻ പി. വടക്കുമ്പാട്, ഗഫൂർ മനയത്ത്, പി.എം. അഷറഫ്, സി.പി. പ്രസീൽ ബാബു, എം. സക്കരിയ, പി.പി. സിറാജ് എന്നിവർ സംസാരിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട്, പ്രഫ. എ.പി. സുബൈർ, എ.കെ. ഇസ്മായിൽ എന്നിവരെ ആദരിച്ചു. എൻജിനീയർ പി. അബ്ദുറസാഖ്, വി.കെ. ജവാദ് അഹമ്മദ്, റിട്ട. ജില്ല ജഡ്ജി ടി.വി. മമ്മൂട്ടി എന്നിവർ ഷാളണിയിച്ചു. എം. സക്കരിയ സ്വാഗതവും കെ. ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.