തലശ്ശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്നത് എ.എൻ. ഷംസീർ എം.എൽ.എയുടെ ബോർഡുവെച്ച കാറിലാണെന്ന പ്രതിയുട െ മൊഴി പൊലീസ് ഗൗരവപൂർവം അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസിൽ ഷംസീറിനെ അറസ്റ്റ് ചെയ്യാതെ മുഖംമിനുക്കി നടത്തുന്ന അന്വേഷണം എവിടെയുമെത്തില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സി.ഒ.ടി. നസീറിനെ വസതിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ല സെക്രട്ടറി എൻ. ഹരിദാസ്, മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.