സ്വർണം കവർച്ച: പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

തലശ്ശേരി: നാരങ്ങാപ്പുറം മേലൂട്ട് മടപ്പുര ക്ഷേത്രത്തിനു സമീപത്ത് വ്യാപാരിയെ തലക്കടിച്ച് സ്വർണം കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ശനിയാഴ്ച രാവിലെ 10.15നാണ് എ.വി.കെ നായര്‍ റോഡിലെ സോന ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി ശ്രീകാന്ത് കദമിൻെറ 562 ഗ്രാം തൂക്കം വരുന്ന സ്വർണം അക്രമികള്‍ കവര്‍ന്നത്. പിടിച്ചുപറിച്ചതിനുശേഷം അക്രമികള്‍ കൂത്തുപറമ്പ് ഭാഗത്തേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിൻെറ നിഗമനം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ശ്രീകാന്തിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്. രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ചും ഒരാള്‍ മുഖമൂടിയണിഞ്ഞുമാണ് കവര്‍ച്ചക്കെത്തിയത്. പ്രതികളുടെ ദൃശ്യങ്ങള്‍ അക്രമം നടന്ന സ്ഥലത്തിൻെറ സമീപത്തുള്ള വീടുകളില്‍നിന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. തലശ്ശേരി എസ്.ഐ പി.എസ്. ഹരീഷ്‌ കുമാറിൻെറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.