ഖുര്‍ആന്‍ കോളജ് കെട്ടിടം ഉദ്ഘാടനം

മട്ടന്നൂര്‍: പാലോട്ടുപള്ളി നൂറുല്‍ ഇസ്ലാം സഭ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള വി.എം.എം തഹ്ഫീളു ല്‍ ഞായറാഴ്ച വൈകീട്ട് 7.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി 7.30ന് മസാന്ത സ്വലാത്തും ദിക്‌റ് ദുആ സദസ്സും നടക്കും. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ഇ.പി. ഷംസുദ്ദീന്‍, അറക്കല്‍ അബ്ദുൽ റസാക്ക് ദാരിമി, കെ.കെ. അബ്ദുൽ റഹ്മാന്‍ ഹാജി, എന്‍.എം. അബ്ദുൽ റഹ്മാന്‍ ഹാജി, എന്‍.കെ. മുസ്തഫ, വി.എന്‍. മുഹമ്മദ്, ഓമോത്ത് യൂസഫ്, മുഹമ്മദ് ചൂര്യോട്ട് എന്നിവര്‍ പങ്കെടുത്തു. യോഗം ചേര്‍ന്നു മട്ടന്നൂര്‍: ബീക്കണ്‍ നഗരസഭയായി തിരഞ്ഞെടുത്ത മട്ടന്നൂര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിൻെറ ഭാഗമായി മുനിസിപ്പല്‍തല യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. എം. റോജ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. രാഗേഷ്, വി. സഹദേവന്‍, വി.പി. ഇസ്മായില്‍, എ.കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.