റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

പിലാത്തറ: കുഞ്ഞിമംഗലം റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബ സംഗമവും വെള്ളിയാഴ്ച നടക്കും. വെള് ളിയാഴ്ച രാത്രി ഏഴിന് കാനായി യമുനാതീരത്ത് മുൻ ഡിസ്ട്രിക്ട് ഗവർണർ പി.എം. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായി കെ.പി. രമേശൻ (പ്രസി), അഡ്വ. പ്രമോദ് ഉദിനൂക്കാരൻ (സെക്ര), ശ്രീജേഷ് ഇട്ടമ്മൽ (ട്രഷ) എന്നിവർ സ്ഥാനമേൽക്കും. വാർത്തസമ്മേളനത്തിൽ അസി. ഗവർണർ ഡോ. സുനിൽ കുമാർ, പ്രസിഡൻറ് രമേശൻ മാപ്പിടിച്ചേരി, സെക്രട്ടറി രാജൻ കഴകക്കാരൻ, കെ.പി. രമേശൻ, അഡ്വ. പ്രമോദ് ഉദിനൂക്കാരൻ, ചന്ദ്രൻ ചുണ്ണാമ്പി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.