പയ്യന്നൂർ: വാട്ടർ അതോറിറ്റി പയ്യന്നൂർ സെക്ഷൻ, സബ്ഡിവിഷൻ ഓഫിസുകൾക്ക് പുതിയകെട്ടിടം നിർമിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വാട്ടർ അതോറിറ്റി പയ്യന്നൂർ സെക്ഷൻ സബ്ഡിവിഷൻ, േപ്രാജക്ട് സെക്ഷൻ, സബ്ഡിവിഷൻ എന്നീ ഓഫിസുകൾ തെക്കേ ബസാറിലുള്ള വാടകക്കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ബില്ല് അടക്കാനും മറ്റ് ആവശ്യങ്ങൾക്കും വരുന്ന ജനങ്ങൾക്ക് ഇരിക്കാൻപോലും ഇവിടെ സൗകര്യമില്ല. വർഷങ്ങളായുള്ള ഈ സ്ഥിതിക്കാണ് പുതിയകെട്ടിടം വരുന്നതോടെ പരിഹാരമാകുന്നത്. പയ്യന്നൂർ സബ് ട്രഷറിക്ക് പിറകിൽ വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഒമ്പതു സൻെറ് സ്ഥലത്താണ് പുതിയ ഓഫിസ് കെട്ടിടം പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.