ശ്രീകണ്ഠപുരം: ഭാഗികമായി പ്രവൃത്തി പൂർത്തീകരിച്ച കരുവഞ്ചാൽ - വെള്ളാട് റോഡിൻെറ അവശേഷിക്കുന്ന ഭാഗത്തിൻെറ നിർമാ ണം പുനരാരംഭിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി കെ. സി. ജോസഫ് എം.എൽ.എ അറിയിച്ചു. 3.5 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൻെറ രണ്ട് കിലോമീറ്റർ ഭാഗം മെക്കാഡം ടാറിങ് നടത്തി. കരുവഞ്ചാൽ ഭാഗത്ത് റോഡിന് വീതികൂട്ടണമെന്നാവശ്യപ്പെട്ട് ചിലർ നടത്തിയ സമരത്തെ തുടർന്ന് കോൺട്രാക്ടർ പ്രവൃത്തി നിർത്തിവെച്ചിരുന്നു. നിർമാണം മുടങ്ങുകയും തുടർന്ന് കോൺട്രാക്ടർ പ്രവൃത്തി ചെയ്യാൻ തയാറാകാതെ വരുകയും ചെയ്ത സാഹചര്യത്തിലാണ് റീ ടെൻഡർ ചെയ്യാൻ നടപടി തുടങ്ങിയത്. കോൺട്രാക്ടറെ ടെർമിനേറ്റ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണാനുമതി ലഭിച്ച തുകയിൽ അവശേഷിക്കുന്ന തുക ഉപയോഗിച്ച് പുതിയ പ്രവൃത്തി പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി ചീഫ് എൻജിനീയർ അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.