പഴയങ്ങാടി: യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ത്രിദിന പ്രകൃതി - കലാ സഹവാസം ഇന്ന് മുതൽ ഏഴുവരെ മാടായിപ്പാറയിൽ നടക്കും. കലയിലൂടെ വിദ്യാഭ്യാസം എന്ന ആശയവുമായി പ്രവർത്തിച്ചുവരുന്ന ആർട്ടിസ്റ്റ്, ബ്ലെയിസ് ജോസഫ് ക്യാമ്പ് നയിക്കും. കലയിലൂടെ പ്രകൃതിയെ നിരീക്ഷിക്കാനും അറിവ് നേടാനും കുട്ടികളെ സ്വതന്ത്രരാക്കുകയാണ് ക്യാമ്പിൻെറ ലക്ഷ്യം. 30 കുട്ടികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുക്കും. ആർട്ടിസ്റ്റ് ഗണേഷ് കുമാർ കുഞ്ഞിമംഗലം, ശിൽപി സുരേന്ദ്രൻ കൂക്കാനം, പരിസ്ഥിതി അധ്യാപകരായ ടി.പി. പത്മനാഭൻ, കെ. രാമചന്ദ്രൻ, വി.സി. ബാലകൃഷ്ണൻ, ഡോ. ഇ. ഉണ്ണികൃഷണൻ, ആശാഹരി ചക്കരക്കല്ല്, ആനന്ദ് പേക്കടം, വി.കെ. അനിൽകുമാർ എന്നിവർ ക്യാമ്പിൽ അതിഥികളായി പങ്കെടുക്കും. ഫോൺ: 9846220884. ...........................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.