വീടിൻെറ താക്കോൽദാനം തളിപ്പറമ്പ്: വൈസ്മെൻ ക്ലബ് ഓഫ് തളിപ്പറമ്പ് സെൻട്രൽ, സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത് തി പുളിമ്പറമ്പ കരിപ്പൂലിൽ നിർമിച്ച 'സ്നേഹവീട്' ഭവനത്തിൻെറ താക്കോൽദാനം ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം കൈമാറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർ വി.വി. കുഞ്ഞിരാമൻ മുഖ്യാതിഥിയാകും. ക്ലബിൻെറ 2019-20 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് ഏഴ് മണിക്ക് തളിപ്പറമ്പ് ഏഴാംമൈൽ ചെമ്പരത്തി റസിഡൻസിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.