തലശ്ശേരി ഒ.വി റോഡ്: രണ്ടാംഘട്ടം പൂർത്തിയായി

വാഹനങ്ങൾ ഇന്നുമുതൽ ഒാടിത്തുടങ്ങും തലശ്ശേരി: ഒ.വി റോഡ് നവീകരണം രണ്ടാംഘട്ടം പൂർത്തിയായി. സംഗമം കവല മുതൽ ബൈപാസ് കവല വരെയുള്ള ഭാഗമാണ് രണ്ടാംഘട്ടമായി കോൺക്രീറ്റ് ചെയ്തത്. റോഡിൻെറ ഒരുഭാഗത്തുള്ള ഒാവുചാൽ നിർമാണവും പൂർത്തിയായി. ചൊവ്വാഴ്ച ഗതാഗതത്തിനായി േറാഡ് തുറന്നുകൊടുക്കും. നിലവിലുള്ള റോഡിനേക്കാൾ 25 െസൻറീമീറ്റർ ഉയരത്തിലാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരം മുതൽ സംഗമം ജങ്ഷൻ വരെയാണ് കോൺക്രീറ്റ് ചെയ്തത്. നാലു കോടി രൂപ ചെലവിലാണ് ഒ.വി റോഡിൻെറ നവീകരണം നടത്തുന്നത്. മേയ് 20നാണ് രണ്ടാംഘട്ടം പ്രവൃത്തി തുടങ്ങിയത്. റോഡ് അടച്ചാണ് പ്രവൃത്തി നടത്തിയത്. മൂന്നാംഘട്ട പ്രവൃത്തി എന്ന് തുടങ്ങുമെന്ന് ധാരണയായിട്ടില്ല. കീർത്തി ആശുപത്രി പരിസരം മുതൽ പഴയ ബസ്സ്റ്റാൻഡ് തുടങ്ങുന്നിടം വരെയാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിലവിലുള്ള റോഡിൻെറ പകുതിയിലധികം ഭാഗം തകർന്നുകിടക്കുകയാണ്. പഴയ കോൺക്രീറ്റിന് മുകളിൽ കഴിഞ്ഞ വർഷമാണ് ടാറിങ് നടത്തിയത്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കോൺക്രീറ്റ് കാണുന്ന നിലയിലാണ് ഇപ്പോൾ റോഡിൻെറ അവസ്ഥ. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളും കാൽനടക്കാരും ഇതിലൂടെ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്. തലനാഴിരക്കാണ് കാൽനടക്കാർ പലേപ്പാഴും അപകടങ്ങളിൽനിന്നും രക്ഷപ്പെടുന്നത്. ഭീതി വിതക്കുന്ന നിലയിലാണ് ചിലപ്പോൾ ദീർഘദൂര ബസുകൾ ഇതുവഴി കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.