ഗാന്ധിജിക്ക് വിലക്കെന്നാരോപിച്ച് പാനൂരിൽ ബാനറുകൾ

പാനൂർ: പാനൂർ നഗരസഭയിൽ ഗാന്ധിജിക്ക് വിലക്കെന്നാരോപിച്ച് നഗരത്തിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ഗാന്ധി പീസ് ഫൗണ്ടേഷൻെറ പേരിലാണ് തിങ്കളാഴ്ച ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ നഗരസഭയിൽ നിന്നും ഗാന്ധിജിയെ നീക്കം ചെയ്ത നഗരസഭ ചെയർപേഴ്സനെയും ഭരണസമിതിയെയും പുറത്താക്കണമെന്നാണ് ബാനറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാനൂരിന് പുറമെ മുക്കിൽപീടിക, പെരിങ്ങത്തൂർ, കരിയാട് മേഖലകളിലും ബാനറുകൾ കാണപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് ചെയർപേഴ്സൻ കെ.വി. റംല പ്രതികരിച്ചു. പാനൂർ നഗരസഭ ഓഫിസിൽ ഇപ്പോഴും ഗാന്ധിജിയുടെ ഫോട്ടോയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർപേഴ്സൻ പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ എന്ന സംഘടന ജില്ലയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ചെയർപേഴ്സൻ പറഞ്ഞു. അതേസമയം, ഗാന്ധിയൻ സംഘടനകളുടെ ലേബലിൽ പാനൂർ നഗരസഭക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് നടത്തുന്ന പ്രചാരണത്തിനെതിരെ ഗാന്ധിദർശൻ സമിതി കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് കെ. ഭാസ്കരൻ, ബ്ലോക്ക് ഭാരവാഹികളായ കെ.കെ. ദിനേശൻ, അനിൽ വള്ള്യായി, രാജു എക്കാൽ, വി.പി. സുകുമാരൻ, പി.ടി. രത്നാകരൻ, കെ. സരള, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.