വിദ്യാഭ്യാസം നേടുന്നത് സമൂഹത്തെ സേവിക്കാനാകണം -ജഡ്ജി ടി. ഇന്ദിര

തലശ്ശേരി: നിരന്തര പരിശ്രമങ്ങളിലൂടെ ഉയരങ്ങൾ കീഴടക്കാനും ലക്ഷ്യത്തിലെത്തിച്ചേരാനും വിദ്യാർഥികൾ യത്നിക്കണമെന്ന് പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി ടി. ഇന്ദിര പറഞ്ഞു. പുന്നോൽ തണൽ ഫൗണ്ടേഷൻെറ വിദ്യാഭ്യാസ അവാർഡ്ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസം നേടുന്നത് ജോലിക്കും ധനം സമ്പാദിക്കുന്നതിനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വേണ്ടി മാത്രമാകരുത്. നാം നേടുന്ന അറിവും അതുവഴി ലഭിക്കുന്ന ഉദ്യോഗങ്ങളും സ്ഥാനങ്ങളും സമൂഹത്തെ സേവിക്കാനുള്ള അവസരം കൂടിയായി കാണാൻ കഴിയണമെന്നും അവർ പറഞ്ഞു. ചെയർമാൻ പി.എം. അബ്ദുന്നാസിർ അധ്യക്ഷത വഹിച്ചു. പുന്നോൽ മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ 17 വിദ്യാർഥികൾക്ക് ജഡ്ജി അവാർഡ് വിതരണം നടത്തി. ന്യൂമാഹി സ്റ്റെപ്സ് പ്രസിഡൻറ് നൂറുൽ അമീൻ, നൂറ മൈസൂൺ, നാസ ലൈമ, പാർവണ എന്നിവർ സംസാരിച്ചു. ടി.പി. അലി, ഇ.കെ. യൂസുഫ്, എം. ഉസ്മാൻ കുട്ടി, എ.പി. അസ്ഗർ, കെ.പി. മുഹമ്മദ് റിയാസ്, ടി. ഹനീഫ, പി.കെ. നൗഷാദ് എന്നിവർ നേതൃത്വം നൽകി. സി.പി. അഷ്റഫ് സ്വാഗതവും മുഹമ്മദ് ആസിഫലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.