ദേശീയ വിദ്യാഭ്യാസ നയം: അമേരിക്കൻ സ്വയംഭരണരീതി ഇന്ത്യയിൽ അപ്രായോഗികം പ്രഫ. എം.എ. ഖാദർ തേഞ്ഞിപ്പലം: അമേരിക്കൻ മ ാതൃകയിലുള്ള സ്വയംഭരണരീതി ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയത് ഇന്ത്യയിൽ അപ്രായോഗികമെന്ന് പ്രഫ. എം.എ. ഖാദർ. കാലിക്കറ്റ് സർവകലാശാല ഓഡിറ്റോറിയത്തിൽ ദേശീയവിദ്യാഭ്യാസ നയരേഖ മുഖ്യപ്രമേയമാക്കി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയോടനുബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഖാദർ കമീഷൻ ചെയർമാനും എൻ.സി.ഇ.ആർ.ടി കരിക്കുലം മുൻ മേധാവിയുമായിരുന്ന അദ്ദേഹം. ഗ്ലോബൽ പീസ് ട്രസ്റ്റും കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് റിസർച്ച് ചെയറും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. ആർസു അധ്യക്ഷത വഹിച്ചു. ലൈഫ് സയൻസിൻെറ കരട് രേഖ ഗ്ലോബൽ പീസ് ട്രസ്റ്റ് ഭാരവാഹികളായ പ്രഫ. വി.എസ്. ഗോപാലകൃഷ്ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, അസ്വെങ്ങ് പാടത്തൊടി എന്നിവർ പ്രഫ. എം.എ. ഖാദറിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയരേഖ സെമിനാറിൽ ആർ.എസ്. പണിക്കർ, ഡോ. സി.എൻ. ബാലകൃഷ്ണൻ, എം.വി. ഷിയാസ് മുഹമ്മദ്, ഡോ. രൂപേഷ് സ്വോലോംഗർ, അത്തിയ, നിസാർ ചേലേരി, എം. ദിൽഷാദ്, കുഞ്ഞിക്കണ്ണൻ ചെറുക്കാട് എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. പി.കെ. നൗഷാദ് മോഡറേറ്ററായിരുന്നു. എം.പി. മാലതി സ്വാഗതവും നവാസ് കൂരിയാട് നന്ദിയും പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയരേഖയുടെ മലയാളം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.