മാഹി: മാഹി വൈദ്യുതിവകുപ്പിന് മൊബൈൽ എലിവേറ്റഡ് വർക് പ്ലാറ്റ്ഫോം വെഹിക്കിൾ ലഭിച്ചു. വൈദ്യുതിസംബന്ധമായ ജോലികൾ സ ുഗമമായി നിർവഹിക്കാൻ ഉപയോഗിക്കുന്ന ഉയരങ്ങളിലെത്താൻ ലിഫ്റ്റിങ് സംവിധാനം ഘടിപ്പിച്ച ആധുനികസങ്കേതമാണ് ഈ വാഹനം. അറ്റകുറ്റപ്പണികളും നിർമാണപരമായ പരിപാലന പ്രവർത്തനങ്ങളും എളുപ്പത്തിലും സുരക്ഷിതവുമായി നിർവഹിക്കുന്നതിന് തൊഴിലാളികളെ സഹായിക്കുന്നതാണ് 17 ലക്ഷം രൂപ വിലയുള്ള വാഹനം. ഉയരങ്ങളിലെ വൈദ്യുതിജോലികൾ ആവശ്യമായ ഇടങ്ങളിലെത്തി ലിഫ്റ്റ് ഉപയോഗിച്ച് ഉയരത്തിൽവെച്ചുതന്നെ നിർവഹിക്കാൻ കഴിയുന്ന വാഹനം പുതുച്ചേരിയിലേതുപോലെ മാഹിയിലും ലഭ്യമാക്കണമെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.