പെരിങ്ങത്തൂർ: മേക്കുന്നിലെ ശൗഖുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്റസ സ്റ്റാഫ് കൗൺസിലിൻെറ നേതൃത്വത്തിൽ അലിഫ് ബാ ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള പഠനാരംഭം സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. സദർ മുഅല്ലിം ബഷീർ ബാഖവി ചെറുമോത്ത് അധ്യക്ഷതവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള ഉപഹാരം ക്ലാസ് അധ്യാപകൻ ശംസുദ്ദീൻ മൗലവി നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ മദ്റസ വിദ്യാർഥികൾക്കുള്ള ട്രോഫി ടി.എസ്. ഇബ്രാഹിംകുട്ടി മുസ്ലിയാർ കൈമാറി. മദ്റസ അധ്യാപകരായ സാലിഹ് പെരിങ്ങത്തൂർ, അസീസ് ഫൈസി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, ----------മുഹന്നദ്--------------- ഹുദവി, ഹാഷിം വാഫി, നൂർ മുഹമ്മദ് കരിയാട് എന്നിവർ സംസാരിച്ചു. സുലൈമാൻ ഹാജി, മമ്മുഹാജി, കുറുങ്ങോട്ട് മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു. അയ്യൂബ് ദാരിമി സ്വാഗതവും നജീബ് മേക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.