സ്​കൂട്ടർ വൈദ്യുതി തൂണിലിടിച്ച്​ യുവാവിന് പരിക്ക്

കണ്ണൂർ: . പുഴാതി ഹൗസിങ് കോളനിക്ക് സമീപത്തെ ഹൃത്വിക്കിനാണ് (26) പരിക്കേറ്റത്. കക്കാട് താണ റോഡിലെ സ്വാമിമഠം റോഡിന് സമീപം ആക്ടീവ തൂണിൽ ഇടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ പൊട്ടിയതിനെ തുടർന്നാണ് തലക്ക് പരിക്കേറ്റത്. യുവാവിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന് രക്തം വാർന്നുപോയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഓട്ടോറിക്ഷകൾ വൈമനസ്യം കാണിച്ചുവെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.