കവർച്ചക്കേസ്​ പ്രതി പിടിയിൽ

വളപട്ടണം: കണ്ണൂർ ടൗൺ, വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കവർച്ച നടത്തിയയാളെ വളപട്ടണം പൊലീസ് പിടികൂടി . കണ്ണൂർ കൊറ്റാളി സ്വദേശിയായ മുജീബിനെയാണ് വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം വലയിലാക്കിയത്. എസ്.ഐ വിജേഷ് പ്രതിയെ അറസ്റ്റ്ചെയ്തു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാൻഡ്ചെയ്തു. അലവിൽ മാരിയമ്മൻ കോവിലിൽ കഴിഞ്ഞദിവസം മൂന്നോളം ഭണ്ഡാരം പൊളിച്ച് മുജീബ് കവർച്ച നടത്തിയിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അലവിൽ മാരിയമ്മൻ കോവിൽ, ചിറക്കൽ ഫോക്ലോർ അക്കാദമി, കണ്ണൂർ ഓലച്ചേരിക്കാവ്, കൊറ്റാളിക്കാവ് എന്നിവിടങ്ങളിലും മുജീബ് കവർച്ച നടത്തിയതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.