അശ്രഫ് ആഡൂർ അനുസ്​മരണം

വളപട്ടണം: അകാലത്തിൽ വിടപറഞ്ഞ കഥാകാരൻ അശ്രഫ് ആഡൂർ കാലത്തിനുമുമ്പേ സഞ്ചരിച്ച എഴുത്തുകാരനായിരുന്നുവെന്ന് സാഹി ത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അനുസ്മരിച്ചു. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയും അശ്രഫ് ആഡൂർ സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ച അനുസ്മരണം 'ഓർമകളിൽ അശ്രഫ് ആഡൂർ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. ലളിത ദേവി അധ്യക്ഷത വഹിച്ചു. വി.എസ്. അനിൽകുമാർ, ടി.പി. വേണുഗോപാലൻ, പി.എസ്. വിനോദ്, മനോഹരൻ മോറായി, പി.കെ. ഭാഗ്യലക്ഷ്മി, എം.വി. ഷാജി, മുസ്തഫ കമാൽ എന്നിവർ സംസാരിച്ചു. ഒ.എം. രാമകൃഷ്ണൻ സ്വാഗതവും ഈയ്യ വളപട്ടണം നന്ദിയും പറഞ്ഞു. അശ്രഫ് ആഡൂരിൻെറ കഥകളെ അധികരിച്ച് വളപട്ടണം പഞ്ചായത്ത് ലൈബ്രറി ബാലവേദി അംഗങ്ങൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.