ഹോട്ടലിന്​ പിന്നിലെ ഒഴിഞ്ഞപറമ്പിലെ കിണറ്റിൽ തലയില്ലാത്ത മൃതദേഹം

കണ്ണൂർ: മുനീശ്വരൻ കോവിലിന് സമീപം പൂട്ടിക്കിടക്കുന്ന കമല ഇൻറർനാഷനൽ ഹോട്ടലിന് പിറകിലെ ഒഴിഞ്ഞപറമ്പിൽ ജീർണിച് ച തലയറ്റ മൃതദേഹം കണ്ടെത്തി. ഹോട്ടലിൻെറ പിറകിലെ കാട് കയറിയ പാർക്കിങ് ഗ്രൗണ്ടിലുള്ള കിണറിൽനിന്നുമാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്. വർഷങ്ങളായി അടച്ചിട്ട ഹോട്ടലിന് പിറകിലെ ഭാഗം ഉപയോഗശൂന്യമായി കാട് കയറിയനിലയിലാണ്. ഈ ഭാഗങ്ങളിൽ പലരും മാലിന്യം നിക്ഷേപിക്കുന്നതിനാൽ കിണറിന് മുകളിൽ വല കെട്ടാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ എസ്.ഐ ബാബുമോൻ പൗലോസും സംഘവും സ്ഥലത്തെത്തി. തുടർന്ന് ഫയർഫോഴ്സിൻെറ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. ഇവിടെ തന്നെ സൂക്ഷിച്ച മൃതദേഹത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തി. മൃതദേഹം പുറത്തെടുക്കുന്നതിനിടെ ഉള്ള മാംസംകൂടി പോയതോടെ വെറും അസ്ഥിക്കൂടമായി. തിങ്കളാഴ്ച രാവിലെ കിണർവെള്ളം വറ്റിക്കും. കിണറ്റിൽ മൃതദേഹത്തിൻെറ തലയോ മറ്റോ ഉണ്ടോ എന്ന് വിശദപരിശോധന നടത്തുമെന്ന് എസ്.ഐ ബാബുമോൻ പൗലോസ് 'മാധ്യമ'ത്തോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഇൻക്വസ്റ്റിനുശേഷം അസ്ഥിക്കൂടം പരിയാരത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റും. വിരലടയാള വിദഗ്ധർ, സയൻറിഫിക് വിദഗ്ധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പരിശോധന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.