വിമാനം അഞ്ചരമണിക്കൂർ വൈകി; യാത്രക്കാർ ബഹളംവെച്ചു

മട്ടന്നൂർ: കുവൈത്തിൽനിന്നുള്ള ഇൻഡിഗോ വിമാനം അഞ്ചരമണിക്കൂർ വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.35ന് കുവൈത്തിൽനിന്ന് കണ്ണൂരിലെത്തേണ്ട വിമാനം രാത്രി ഒമ്പതിനാണ് എത്തിയത്. വിമാനം വൈകുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാറിനെ തുടർന്നാണ് വൈകിയതെന്നാണ് വിമാന കമ്പനിയുടെ വിശദീകരണം. വൈകീട്ട് മൂന്നുമണി കഴിയുമ്പോഴാണ് ബന്ധുക്കളും വിവരമറിയുന്നത്. അതുകൊണ്ടുതന്നെ പലരും യാത്രക്കാരെ കൂടി കൊണ്ടുപോകുന്നതിന് വേണ്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരുന്നു. ചിലർക്ക് 5.30 മണിക്കൂറും യാത്രക്കാരെ കാത്തുനിൽക്കേണ്ടിവന്നു. കഴിഞ്ഞദിവസം ഹൈദരാബാദിൽനിന്നുള്ള ഗോ എയർ വിമാനം ഒമ്പതുമണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരും ബന്ധുക്കളും വിമാനത്താവളത്തിൽ ബഹളംവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.