അനുമോദനവും എൻഡോവ്മൻെറ് വിതരണവും പുതിയതെരു: ചിറക്കൽ പുഴാതി സെൻട്രൽ സി.ആർ.സി ദേശരക്ഷാ യുവജനസംഘം വായനശാല ആൻഡ് ഗ്രന്ഥാലയവും ഡി.വൈ.എഫ്.ഐ കാഞ്ഞിരത്തറ, പുഴാതി സെൻട്രൽ, മണ്ഡപം യൂനിറ്റുകൾ സംയുക്തമായി അനുമോദനവും എൻഡോവ്മൻെറ് വിതരണവും നടത്തി. വായനശാല പ്രവർത്തന പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് സി. വൈശാഖ് എൻഡോവ്മൻെറ് വിതരണം ചെയ്തു. പുഴാതി സെൻട്രൽ യു.പി സ്കൂളിൽ നടന്ന പരിപാടി കെ.എസ്.ടി.എ പാപ്പിനിശ്ശേരി സബ് ജില്ല പ്രസിഡൻറ് എഴിൽരാജ് ഉദ്‌ഘാടനം ചെയ്തു. എ. ഷിജു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് പ്രസിഡൻറ് പി. ശ്രുതി സംസാരിച്ചു. പി.വി. നിധീഷ് സ്വാഗതവും ഡി.വൈ.എഫ്.ഐ ചിറക്കൽ നോർത്ത് മേഖല കമ്മിറ്റി അംഗം എം. ഹർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.