കണ്ണൂർ: താണയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചശ്രമം. ഭാരത് ഗ്യാസിന് സമീപം മുഹമ്മദ് ഫിദലിൻെറ പൂട്ടിയി ട്ട വീട്ടിലാണ് കവർച്ചശ്രമം നടന്നത്. വീട് പൂട്ടി കോഴിക്കോെട്ട വീട്ടിലേക്ക് പോയ കുടുംബം ബുധനാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. വീട് കുത്തിത്തുറന്ന നിലയിൽ കാണുകയായിരുന്നു. വീടിൻെറ മുൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീടിൻെറ താഴത്തെയും മുകളിലത്തെയും മുറികൾ തുറന്ന് അലമാരകളും മറ്റും കുത്തിത്തുറന്ന് സാധനസാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിലെ എല്ലാ മുറികളും അലമാരകളും മറ്റും മോഷ്ടാക്കൾ പരിശോധിെച്ചങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.