തലശ്ശേരി: എരഞ്ഞോളി കണ്ടിക്കൽ പഴയ പാലത്തിന് സമീപത്തെ തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയനിലയിൽ കണ്ടെത്തി. ബുധനാഴ ്ച പുലർച്ചയോടെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കണ്ണിച്ചിറ ഭാഗത്തുനിന്ന് എരഞ്ഞോളി പുഴയിലേക്ക് ഒഴുകുന്ന ഭാഗത്താണ് വലിയ മത്സ്യങ്ങൾ ഉൾെപ്പടെ ചത്തത്. വിവരമറിഞ്ഞ് സ്ഥലെത്തത്തിയ ആളുകൾ ചത്തതും മയക്കത്തിലുള്ളതുമായ മത്സ്യങ്ങളെ ശേഖരിച്ചു. പ്ലാസ്റ്റിക് കമ്പനി, ആക്രിസാധനങ്ങൾ സൂക്ഷിക്കുന്നതുൾെപ്പടെയുള്ള നിരവധി സ്ഥാപനങ്ങൾ തോടിന് സമീപത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യങ്ങൾ തോട്ടിേലക്കാണ് തള്ളുന്നത്. വിദൂരസ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തി രാത്രികാലങ്ങളിൽ തോട്ടിലേക്ക് മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു. ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളാൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ പിടികൂടിയ സംഭവങ്ങളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.