അനുമോദനസംഗമവും ഷീ ടോയ്​ലറ്റ് ഉദ്ഘാടനവും

ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽനിന്ന് ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും പഞ്ചായത്തിൻെ റ സഹകരണത്തോടെ നിർമിച്ച ഷീ ടോയ്ലറ്റും ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ്ഘാടനംചെയ്തു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബുകൾ പ്രിൻസിപ്പൽ കെ.ജെ. ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. മാനേജർ ഫാ. തോമസ് ആമക്കാട്ട്, പ്രധാനാധ്യാപിക ഷാജി ജോസ്, പഞ്ചായത്ത് അംഗം റെജി മാത്യു, യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.എം. സ്റ്റാനി, പി.ടി.എ പ്രസിഡൻറ് സിബി വാഴക്കാല, മദർ പി.ടി.എ പ്രസിഡൻറ് ഷിജി കാഞ്ഞമല, കുട്ടിയമ്മ ജോർജ്, സ്റ്റാഫ് സെക്രട്ടറി കെ.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു. ബാൻഡ് ഗ്രൂപ്പ് െട്രയിനർ ദിനേശനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നതവിജയം നേടിയവർക്ക് സമ്മാനദാനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.