കണ്ണൂർ: ജോലി ചെയ്തയിടങ്ങളിലെല്ലാം ജനങ്ങളോട് ചേർന്ന് പ്രവർത്തിച്ചയാെളന്ന പെരുമയുമായാണ് കണ്ണൂരിൻെറ പുതിയ കലക്ടർ ടി.വി. സുഭാഷ് എത്തുന്നത്. ഭരണചക്രം തിരിക്കൽ മാത്രമല്ല, കലയും സംഗീതവും വഴങ്ങുന്ന പുതിയ കലക്ടർ കണ്ണൂരിൻെറ സാംസ്കാരികമുഖത്തിനും പുതുമയേകും. ഗായകൻ കൂടിയായ ടി.വി. സുഭാഷ് പാട്ടുകാരനെന്ന നിലയിലും മുദ്രപതിപ്പിച്ചാണ് തൊഴിലിടങ്ങളിൽനിന്ന് മടങ്ങിയിട്ടുള്ളത്. തലശ്ശേരി ആർ.ഡി.ഒയായി പ്രവർത്തിച്ച അദ്ദേഹത്തിന് കണ്ണൂരിലേക്കുള്ള രണ്ടാം വരവുകൂടിയാണ് കലക്ടർ പദവി. നിലവിലെ ജില്ല കലക്ടർ മിർ മുഹമ്മദലിയെ ശുചിത്വമിഷൻ ഡയറക്ടറായി നിയമിച്ച ഒഴിവിലേക്കാണ് ഇദ്ദേഹമെത്തുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച മന്ത്രിസഭ തീരുമാനമുണ്ടായത്. തൃശൂർ ചെറുവത്തൂർ സ്വദേശിയാണ് ടി.വി. സുഭാഷ്. 2007ൽ പാലക്കാട് ഡെപ്യൂട്ടി കലക്ടറായാണ് ഒൗദ്യോഗികജീവിതം ആരംഭിക്കുന്നത്. തലശ്ശേരി ആർ.ഡി.ഒ, കോട്ടയം എ.ഡി.എം, തിരൂർ ആർ.ഡി.ഒ, ഇടുക്കിയിൽ ഭൂപരിഷ്കരണ ഡെപ്യൂട്ടി കലക്ടർ എന്നിവയായി പ്രവർത്തിച്ചു. മെട്രോ റെയിൽവേ ഡെപ്യൂട്ടി കലക്ടറായും പ്രവർത്തിച്ചു. െഎ.ആൻഡ് പി.ആർ.ഡി ഡയറക്ടർ പദവിയിൽനിന്നാണ് കണ്ണൂർ കലക്ടറെന്ന ഗ്ലാമർ പോസ്റ്റിലേക്കെത്തുന്നത്. 2017ലാണ് സർക്കാർ െഎ.എ.എസ് പദവി നൽകുന്നത്. ഇടുക്കിയിൽ ഭൂപരിഷ്കരണ ഡെപ്യൂട്ടി കലക്ടറായിരിക്കെ ഏവരുടെയും ആദരവുപറ്റുന്ന പ്രവർത്തനം നടത്തി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള രണ്ടാം ദൗത്യസംഘത്തിൽ അംഗമായിരുന്നു. ഇദ്ദേഹം തയാറാക്കിയ റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ നൽകിയത്. തിരൂർ ആർ.ഡി.ഒ ആയിരിക്കുേമ്പാൾ പൊന്നാനിപ്പുഴ സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളും ഏറെ അഭിനന്ദനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.