തലശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീടിൻെറ മതിൽ തകർന്നു തലശ്ശേരി: നിർമാണത്തിലിരിക്കുന്ന വീടിൻെറ മതിൽ മഴയിൽ തകർന്നു. മണ്ണയാട് ചിറക്കക്കാവിന് സമീപം നിർമാണത്തിലിരിക്കുന്ന പുതുച്ചേരി മുന്‍ െഡപ്യൂട്ടി സ്പീക്കര്‍ പി.കെ. സത്യാനന്ദൻെറ വീടിൻെറ മതിലാണ് തകര്‍ന്നത്. പത്തടിയില്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിയ മതില്‍ തൊട്ടടുത്തെ കാളിയത്താന്‍ രവീന്ദ്രൻെറ വീടിന് മുകളിലേക്കാണ് വീണത്. വീടിൻെറ അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്ന രവീന്ദ്രൻെറ ഭാര്യ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് മതില്‍ നിര്‍മിച്ചത്. കനത്തമഴയില്‍ മതിലിൻെറ അടിത്തറ ഇളകിയതാണ് അപകടത്തിന് കാരണം. 50,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.