കല്യാട് ചുങ്കസ്ഥാനം വളവിൽ കാർ കൊല്ലിയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇരിക്കൂർ: ബ്ലാത്തൂർ-ഇരിക്കൂർ റോഡിൽ കല്യാട് സിബ്ഗ കോളജിനു സമീപത്തെ വളവിലെ താഴ്ചയിലുള്ള കൊല്ലിയിലേക്ക് നിയന്ത ്രണംവിട്ട കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ഒരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം അതിരാവിലെയാണ് സംഭവം. ബ്ലാത്തൂരിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുന്നവരാണ് അപകടത്തിൽപെട്ടത്. കാർ മറിഞ്ഞ വിവരം ചെങ്കൽ ലോറിക്കാരാണ് ആദ്യമറിഞ്ഞത്. ഇരിക്കൂറിൽനിന്ന് പൊലീസ് സംഘവും നാട്ടുകാരും സംഭവസ്ഥലത്തെത്തിയാണ് യാത്രികരെ പുറത്തെടുത്തത്. കല്യാട് ചുങ്കസ്ഥാനം വളവിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കണം ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ കല്യാട് സിബ്ഗ കോളജ് പരിസരത്തെ ചുങ്ക സ്ഥാനം വളവിൽ നിരന്തരമായി വാഹനാപകടങ്ങൾ സംഭവിക്കുന്നതിനാൽ അടിയന്തരമായി കോൺക്രീറ്റ് സൈഡ് ഭിത്തി നിർമിച്ച് അപകടം ഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഇരിക്കൂർ സാംസ്കാരികവേദി യോഗം പൊതുമരാമത്ത് അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡൻറ് കെ. അബ്ദുൽ ഗഫൂർ ഹാജി അധ്യക്ഷതവഹിച്ചു. കെ.കെ. അബ്ദുല്ല ഹാജി ബ്ലാത്തൂർ, എം.പി. നസീർ, കിത്തടത്ത് മുസ്തഫ, അയ്യൂബ് മാസ്റ്റർ, യു.കെ. മായൻ മാസ്റ്റർ, പി.പി. അഹമ്മദ് കുട്ടി, കെ.വി. ശരീഫ്, സി.പി. ശംസുദ്ദീൻ, കെ.ടി. മിറാജ് എന്നിവർ സംസാരിച്ചു. മടവൂർ അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.