ഉരുവച്ചാൽ: മാലൂർ -പേരാവൂർ റോഡിൽ അരയാലിൻകീഴിലെ കൊടുംവളവിൽ അപകടം പതിയിരിക്കുന്നു. വളവിനു പുറമെ റോഡ് വീതികൂട്ടി ടാറിങ് ചെയ്തിട്ടും റോഡരികിലെ വയലിലെ ഉപയോഗശൂന്യമായ വൈദ്യുതി തൂണുകൾ ഇനിയും മാറ്റിയിട്ടില്ല. ഈ തൂണുകളിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമർ മാറ്റിയിട്ട് വർഷങ്ങളായി. എന്നിട്ടും അനാഥമായിക്കിടക്കുന്ന വൈദ്യുതി തൂണുകൾ മാറ്റാത്തത് അപകടസാധ്യത കൂട്ടുന്നു. ഇവിടെ കൊടുംവളവായതിനാൽ റോഡിൻെറ ഇരുഭാഗത്തു നിന്നും വാഹനങ്ങൾ വരുന്നത് ദൂരെനിന്ന് കാണാൻ സാധിക്കുന്നുമില്ല. വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമെ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാനാവൂ. വയലിനോട് ചേർന്ന റോഡ് അരിക് ഇടിഞ്ഞതിനാൽ ഇരുദിശകളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്നതിലും ബുദ്ധിമുട്ടുകയാണ്. എയർപോർട്ട് റോഡ് വികസനത്തിൻെറ ഭാഗമായി വയനാട് ഭാഗത്തുനിന്നും മറ്റുമായി വിമാനത്താവളത്തിലേക്ക് നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. അപകടാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഉടൻ തയാറാകണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്. കഴിഞ്ഞദിവസം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദമ്പതികളായ തൊടീക്കളം ശ്രീപത്മത്തിൽ പന്നിയോടൻ പത്മനാഭനും (48) --------------പുതിയ ടവൻ------------- അനിതക്കുമാണ് (40) പരിക്കേറ്റത്. ഇരുവരും കൂത്തുപറമ്പ് ആശുപത്രിയിൽ ചികിത്സ തേടി. പത്മനാഭനെ പിന്നീട് തലശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത അപകടത്തിന് കാത്തുനിൽക്കാതെ അധികൃതർ കണ്ണ് തുറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.