ഇരിട്ടി: കനത്തമഴയിൽ കീഴൂർകുന്നിൽ കുന്നിടിഞ്ഞു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിൻെറ ഭാഗമായി കുന്നിടിച്ച് റോഡ് നിർമാണപ്രവൃത്തി നടത്തിയ കുന്നാണ് ഇടിഞ്ഞത്. കളറോഡ് മുതൽ വളവുപാറ വരെയുള്ള രണ്ടാം റീച്ചിലെ വിവിധ ഇടങ്ങളിൽ കൂറ്റൻ കുന്നുകൾ ഇടിച്ച് നിലവിലെ റോഡ് വീതികൂട്ടിയിരുന്നു. എന്നാൽ, പലയിടങ്ങളിലും കുന്നുകൾ കുത്തനെ ഇടിച്ചത് കാരണം വൻ അപകടസാധ്യതയുണ്ടെന്ന് നേരത്തെതന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ വിദഗ്ധസംഘം പരിശോധിച്ച് കാലവർഷത്തിനുമുമ്പെ മുൻകരുതൽ നടപടികൾ എടുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം രാത്രിപെയ്ത മഴയിലാണ് കുന്നിടിഞ്ഞത്. താൽക്കാലിക അറ്റുകുറ്റപ്പണി എന്ന നിലയിൽ ഗ്യാബിയൻ വാൾ ഉപയോഗിച്ച് ഇടിഞ്ഞഭാഗം കൂടുൽ ഇടിയാതിരിക്കാനുള്ള പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.