വഞ്ചനദിനം ആചരിച്ചു

തളിപ്പറമ്പ്: കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിർദിഷ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, 11ാം പെൻഷൻ പരിഷ്കരണ കമീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളോടുള്ള സർക്കാർ അലംഭാവത്തിൽ പ്രതിഷേധിച്ചാണ് വഞ്ചനദിനം ആചരിച്ചത്. തളിപ്പറമ്പ് സബ്ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗം ജില്ല പ്രസിഡൻറ് കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എ. ശശീധരൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി സി.എൽ. ജേക്കബ്, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.വി. മഹേഷ്, സുകു ബാലകൃഷ്ണൻ, വി.വി. ജോസഫ്, കുഞ്ഞമ്മ തോമസ്, ഇ. വിജയൻ, ടി.ടി. മാധവൻ, പി. കൃഷ്ണൻ, ടി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.