ഭാഷാപിതാവി​െൻറ പ്രതിമ മലയാള സർവകലാശാലയിൽ സ്​ഥാപിക്കണം

ഭാഷാപിതാവിൻെറ പ്രതിമ മലയാള സർവകലാശാലയിൽ സ്ഥാപിക്കണം കണ്ണൂർ: മലയാള ഭാഷാപിതാവ് തുഞ്ചത്താചാര്യൻെറ പ്രതിമ തുഞ്ചൻപറമ്പിലെ മലയാള സർവകലാശാല വളപ്പിൽ സ്ഥാപിക്കണമെന്ന് തുഞ്ചത്താചാര്യ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പൊതുയോഗം ആവശ്യപ്പെട്ടു. ഇവിടെ സ്ഥാപിക്കാൻ നിർമിച്ച വെങ്കലപ്രതിമ മുനിസിപ്പൽ ഓഫിസിൽ പൊടിപിടിച്ച് കിടക്കുകയാണ്. പ്രതിമ സ്ഥാപിക്കാനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു. ഭാരവാഹികളായി എം.വി. ശങ്കരൻ (ജെമിനി- പ്രസി.), കെ.വി. വിശ്വമോഹനൻ, സി. മധുസൂദനൻ (വൈസ് പ്രസി.), കെ.ആർ. രവീന്ദ്രൻ (ജന. സെക്ര.), എം.പി. കൃഷ്ണൻ, എൻ. വേണുഗോപാൽ (സെക്ര.), പി.വി. സുരേഷ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ടി. നാരായണൻ, കെ.സി. മിനീഷ്, വിനോദ് നാരായണൻ, എം. മോഹനൻ, പി. കുഞ്ഞിരാമൻ എന്നിവരെ തെരഞ്ഞെടുത്തു. സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു കണ്ണൂർ: സ്പോർട്ടിങ് ബഡ്സ് കോച്ചിങ് സൻെററിൻെറ സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഷഹിൻ ഉദ്ഘാടനംചെയ്തു. വി. മിഥുൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡയറക്ടർ അഡ്വ. ആർ. ശ്യാംകുമാർ അധ്യക്ഷതവഹിച്ചു. മുൻ ഫുട്ബാൾ താരം പി.കെ. ബാലചന്ദ്രൻ, മുൻ സി.ഡി.എഫ്.എ പ്രസിഡൻറ് സി.വി. സുനിൽ, കോച്ച് കെ. ഭരതൻ, ഡോ. വിവേകാനന്ദൻ എന്നിവർ സംസാരിച്ചു. കൺവീനർ വി. രഘൂത്തമൻ സ്വാഗതവും ഡയറക്ടർ കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ സ്കൂൾ തുറക്കുന്നതുവരെയും തുടർന്ന് അവധിദിവസങ്ങളിലും ഫുട്ബാൾ തുടർപരിശീലനമുണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.