പെരിങ്ങത്തൂർ: മസ്ജിദുൽ ഹുദ പുതിയോട്ടിൽ പള്ളി മഹൽ യുവകൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു. പാനൂർ നഗരസഭ അധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനംചെയ്തു. മുഹമ്മദ് നെല്ലിക്ക അധ്യക്ഷതവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ്, പാനൂർ നഗരസഭ കൗൺസിലർ നജാത്ത്, വി. നാസർ മാസ്റ്റർ, പി.കെ. നൗഷാദ് മാസ്റ്റർ, ഇ.കെ. അശോക്കുമാർ, കെ.ഇ. കുഞ്ഞബ്ദുല്ല, കെ.പി. സാജു, കെ. അശോകൻ, അബ്ദുൽ മജീദ് ദാരിമി, അബൂബക്കർ ഫൈസി എന്നിവർ സംസാരിച്ചു. എൻ.എ. മുനീർ സ്വാഗതവും പാറോത്ത്കണ്ടി റഫീഖ് നന്ദിയും പറഞ്ഞു. വി.പി. സത്യൻ മെമ്മോറിയൽ ട്രസ്റ്റ് കോൺഫറൻസ് ഹാളിൽ ഇഫ്താർ സ്നേഹസംഗമം നടന്നു. സുരേന്ദ്രൻ മേക്കുന്ന് അധ്യക്ഷതവഹിച്ചു. കെ.എ. പട്ടേരി മുഖ്യപ്രഭാഷണം നടത്തി. ബഷീർ ബാഖവി, യൂസഫ് ഫൈസി, ഡോ. എം.കെ. മധുസൂദനൻ, പി. അബ്ദുൽനാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.