ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് മേൽ ഒരു ഭാഷയും അടിച്ചേൽപിക്കില്ലെന്ന് മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്റിയാൽ. കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ സ്കൂളുകളിൽ ത്രിഭാഷ പദ്ധതി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളുണ്ടെന്നാരോപിച്ച് തമിഴ്നാട്ടിൽ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷമേ റിപ്പോർട്ടിൽ തീരുമാനമുണ്ടാകൂ എന്നും റിപ്പോർട്ടിലേത് നിർദേശങ്ങൾ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.