വോട്ടർപട്ടിക ക്രമക്കേട്: കെ.പി.സി.സി സമിതി ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽനിന്ന് യു.ഡി.എഫ് അനുഭാവികളുടെ വോട്ടുകൾ വ്യാപകമായി നീക്കംചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.പി.സി.സി സമിതി ഞായറാഴ്ച കണ്ണൂരിൽ. ഉച്ച രണ്ടിന് ഡി.സി.സി ഓഫിസിൽ നടക്കുന്ന കെ.പി.സി.സി സംഘത്തിൻെറ തെളിവെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറുമാരുടെ പ്രത്യേക യോഗവും ഡി.സി.സി ഓഫിസിൽ ചേരുമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.