മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ദയാനഗറിൻെറ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും സ്നേഹവിരുന്നും സംഘടിപ്പിച്ചു. രാഷ ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവരും വിവിധ സംഘടനാകക്ഷി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനം ചെയ്തു. എടക്കാട് എസ്.ഐ രഞ്ചിത്ത് കുമാർ, സി. ദാസൻ, കെ.വി. പത്മനാഭൻ, സി.കെ. രമേശൻ, അബ്ദുറഹ്മാൻ കൊളത്തായി, അഷ്ഫാഖ്, അർഷാദ്, പി.ബി. മൂസക്കുട്ടി, റഹീം, കബീർ എന്നിവർ സംസാരിച്ചു. എൻജിനീയർ ഫസൽ സ്വാഗതവും ദയനഗർ ട്രസ്റ്റ് ചെയർമാൻ ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.