ലഹരി ബോധവത്​കരണ റാലി

കണ്ണൂർ: അന്താരാഷ്ട്ര പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിമുക്തി ബോധവത്കരണ റാലി നടത്തി. മന ്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്ലാഗ്ഓഫ് ചെയ്തു. സ്വാതന്ത്ര്യസമരത്തിൻെറ ഭാഗമായി ഗാന്ധി ഉപയോഗിച്ച സമരമുറകളിലൊന്നായിരുന്നു മദ്യവര്‍ജനം. ഈ രീതിയില്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്ത് ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍നിന്ന് യുവതലമുറയെ രക്ഷപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പുകയിലയും ശ്വാസകോശാരോഗ്യവും എന്നതാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ സന്ദേശം. ആര്‍മി സ്‌കൂള്‍, കോളജ് ഓഫ് നഴ്സിങ്, സൻെറ് തെരേസാസ് ഹയര്‍സെക്കൻഡറി സ്‌കൂള്‍, തോട്ടട ഗവ. പോളിടെക്നിക്ക്, കൊയിലി സ്‌കൂള്‍ ഓഫ് നഴ്സിങ്, സി.എച്ച്.എം ഹയര്‍സെക്കൻഡറി സ്‌കൂള്‍, സൻെറ് മൈക്കിള്‍സ് സ്‌കൂള്‍, ചൊവ്വ എച്ച്.എസ്.എസ്, ഗവ. സ്‌കൂള്‍ ഓഫ് നഴ്സിങ്, ടൗണ്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി കാഡറ്റുകള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്റ്റേഷന്‍ റോളര്‍സ്‌കേറ്റിങ് സ്‌കൂളിലെ കുട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു. കലക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ടൗണ്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സമാപിച്ചു. ദിനാചരണത്തിൻെറ ഭാഗമായി ജില്ലയില്‍ വിവിധ എക്സൈസ് റേഞ്ച് പരിധികളിലായി ഫ്ലാഷ്മോബ്, പോസ്റ്റര്‍ പ്രചാരണം, പുകയിലവിരുദ്ധ മനുഷ്യച്ചങ്ങല തുടങ്ങിയ പരിപാടികളും നടന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലിഷ ദീപക് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ്, എന്‍.എസ്.എസ് ജില്ല കോഓഡിനേറ്റര്‍ പി. സരീഷ്, കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍, വിമുക്തി ജില്ല മിഷന്‍ മാനേജര്‍ ഷാജി എസ്. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.