കണ്ണൂർ: എസ്.ടി.യു ജില്ല കമ്മിറ്റി ഇഫ്താർ സംഗമവും റിലീഫ് വിതരണവും നടത്തി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനംചെയ്തു. കർഷക തൊഴിലാളിയായ പൊക്കന് വി.കെ. അബ്ദുൽ ഖാദർ മൗലവിയും പീടിക തൊഴിലാളി അബ്ദുൽ ഖാദറിന് സി.ഐ.ടി.യു നേതാവ് കെ.പി. സഹദേവനും ധനസഹായം വിതരണംചെയ്തു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം അധ്യക്ഷതവഹിച്ചു. ആലിക്കുഞ്ഞി പന്നിയൂർ, താവം ബാലകൃഷ്ണൻ, ശബീർ, അബ്ദു മൂന്നാംകുന്ന്, പി. ഹംസ ഹാജി, പി.പി. നാസർ, കെ.പി. കാദർ, എം. ഹമീദ്, മൻസൂർ, കെ.പി. ജാഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.