ചെണ്ട അരങ്ങേറ്റം നാളെ (2)

പയ്യന്നൂർ: ഡി.വൈ.എഫ്.ഐ യൂത്ത് സൻെററിൻെറ ആഭിമുഖ്യത്തിൽ സൗജന്യമായി ചെണ്ടപരിശീലനം നേടിയ കലാകാരന്മാരുടെ അരങ്ങേറ്റം ഞായറാഴ്ച വൈകീട്ട് അഞ്ചിന് യൂത്ത് സൻെറർ പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ഗുരുക്കന്മാരായ കെ.വി. മണി, കെ.യു. നിഷാദ് എന്നിവരുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ച ഇരുപതോളം കലാകാരന്മാരുടെ അരങ്ങേറ്റമാണ് ഞായറാഴ്ച നടക്കുന്നത്. തെയ്യംകലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ കുണ്ടോറ രാമ പെരുവണ്ണാനെ ആദരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.വി. രാമകൃഷ്ണൻ, നവീൻ കൂത്തൂർ, സി.വി. രാജു, കെ. സതീശൻ, കെ.പി. സേതുമാധവൻ, സി.എം. വിനോദ്, കെ.ടി. അരുൺകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.