കണ്ണൂർ: സുന്നി യുവജനസംഘം ജില്ല കമ്മിറ്റിയുടെ മുസ്തഫ ഹുദവിയുടെ പഞ്ചദിന റമദാന്‍ പ്രഭാഷണത്തിന് ബുധനാഴ്ച കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ തുടക്കമാവും. രാവിലെ 8.30ന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. മുസ്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡൻറ് വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി മുഖ്യാതിഥിയാകും. അബൂ ദര്‍റ് കാരിരുമ്പിൻെറ കരുത്ത് എന്ന വിഷയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഹനക്കടലാണ് ബാപ്പ, എറിഞ്ഞുടക്കപ്പെടുന്ന ബാല്യങ്ങള്‍, നാട്ടിലെ മതിലും വീട്ടിലെ പെണ്ണും, കിബ്‌റ് ഖബര്‍ വരെ എന്നീ വിഷയങ്ങളും പ്രഭാഷണത്തില്‍ ചര്‍ച്ചയാകും. വാർത്താസമ്മേളനത്തിൽ അഹ്മദ് തേര്‍ളായി, എ.കെ. അബ്ദുല്‍ബാഖി, ഇബ്രാഹിം ബാഖവി പൊന്ന്യം, ഷൗക്കത്തലി മൗലവി മട്ടന്നൂര്‍, സത്താര്‍ വളക്കൈ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.