ജില്ലതല പ്രശ്നോത്തരി

ചൊക്ലി: ചൊക്ലി ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ മൊയാരത്ത് ശങ്കരൻ സ്മാരക സ്വർണമെഡലിനായുള്ള വി.പി ഓ റിയൻറൽ ഹൈസ്കൂളിൽ സമാപിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കവിയൂർ രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി.കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എം. സപ്ന, പി. മിനി, ടി.സി. പ്രദീപൻ മാസ്റ്റർ, കെ.പി. ശിവരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. കെ. പ്രദീപ് സ്വാഗതവും കെ.പി. ബാലൻ നന്ദിയും പറഞ്ഞു. എൽ.പി വിഭാഗത്തിൽ എസ്. തന്മയ, ആർ. സിദ്ധാർഥ്, ഗോകുൽ സജീവ് എന്നിവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടി. യു.പി വിഭാഗത്തിൽ എസ്. ദേവിക, ലക്ഷ്മിനന്ദ, പി.വി. അമൽദേവ് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ വി.കെ. അനുഗ്രഹ്, ടി. അഷിൻ, കെ.സി. ദ്രുപദ് എന്നിവരും ഹയർ സെക്കൻഡറി, ജനറൽ വിഭാഗത്തിൽ കെ.ടി. സാബിത്ത്, ടി.വി. ശ്രീനാഥ്, പി. ദേവിക എന്നിവരും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.