നഴ്സസ് ദിനം ആഘോഷിച്ചു

കൂത്തുപറമ്പ്: കെ.സി.വൈ.എം തലശ്ശേരി അതിരൂപത . കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. സിൻസി എസ്. എച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡൻറ് സിജോ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സോണി വടശ്ശേരിയിൽ നഴ്സസ് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി വിപിൻ മാറുകാട്ടുകുന്നേൽ, ക്രിസ്തുരാജ നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ സി. വിമല എസ്.എച്ച്, നിമിഷ ടോം എന്നിവർ സംസാരിച്ചു. ഡോ. ചെറിയാൻ ക്ലാസെടുത്തു. നഴ്സിങ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ബോണി ജോൺ, ടോമിൻ തോമസ് പോൾ, ജിതിൻ മുടപ്പാലയിൽ, നിമിഷ ടോം, ചിഞ്ചു, സി. പ്രീതി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.