മാഹി: ശ്രീനാരായണമഠത്തിന് വേണ്ടി എട്ടുലക്ഷം രൂപ ചെലവിൽ നിർമിച്ച ചാലക്കര-പള്ളൂർ സംയുക്തസംഘം കെട്ടിടം മഠം പരിസര ത്ത് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. ചെമ്പഴന്തി ശ്രീനാരായണ ഗവേഷണകേന്ദ്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി.കെ. രാജപ്പൻ മുഖ്യഭാഷണം നടത്തി. മഠം പ്രസിഡൻറ് അച്ചമ്പത്ത് ദാമോദരൻ അധ്യക്ഷത വഹിച്ചു. ആവിക്കൽ ചന്ദ്രൻെറ ചിത്രം അരയാക്കണ്ടി സന്തോഷ് അനാവരണംചെയ്തു. കെട്ടിടം നിർമിച്ചുനൽകിയ ചിത്ര വളവിലിനെ കുനിയിൽ കുമാരൻ ഉപഹാരം നൽകി ആദരിച്ചു. രവീന്ദ്രൻ കളത്തിൽ രചിച്ച സൂര്യതേജസ്സ് എന്ന പുസ്തകം ജ്ഞാനോദയയോഗം പ്രസിഡൻറ് അഡ്വ. കെ. സത്യൻ പ്രകാശനംചെയ്തു. സ്വാമി ആനന്ദതീർഥ ട്രസ്റ്റ് പ്രസിഡൻറ് വസുമിത്രൻ എൻജിനീയർ പുസ്തകം ഏറ്റുവാങ്ങി. സരോഷ് മുക്കത്തും രവീന്ദ്രൻ കളത്തിലും ചേർന്ന് മഠത്തെക്കുറിച്ച് രചിച്ച ചരിത്രഗ്രന്ഥം അരയാക്കണ്ടി സന്തോഷ് അജിത്ത് വളവിലിന് നൽകി പ്രകാശനംചെയ്തു. രവീന്ദ്രൻ കളത്തിൽ, സരോഷ് മുക്കത്ത്, രവീന്ദ്രൻ മുരിക്കോളി, പി.സി. രഘുറാം, ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു. കവയിത്രി ശ്രീലത മധു ആനന്ദതീർഥൻ അനുസ്മരണ ഗാനം ആലപിച്ചു. മഠത്തിൻെറ മുൻകാലത്തെ മുതിർന്ന ഭാരവാഹികളെയും പ്രവർത്തകരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.